പാര്‍ട്ടി സമ്മേളനം കഴിയട്ടെ എന്ന് എം.എല്‍.എ പറഞ്ഞതായി രാഹുല്‍ വെച്ചിയോട്ട്.
തളിപ്പറമ്പ്: തളിപ്പറമ്പ് എം.എല്‍.എ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ പരാജയപ്പെട്ടതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി രാഹുല്‍ വെച്ചിയോട്ട്.
കണ്ണൂരിലെ പാര്‍ട്ടി സമ്മേളനങ്ങള്‍ തീരാതെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ലെന്നാണ് ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ തങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞതെന്ന് രാഹുല്‍ വെച്ചിയോട്ട്.
പറഞ്ഞു. താലൂക്ക് ആശുപത്രിയിലെ പ്രസവവാര്‍ഡ് അടച്ചുപൂട്ടിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് ആശുപത്രിയില്‍ നടത്തിയ ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു രാഹുല്‍.
ബ്ലോക്ക് പ്രസിഡന്റ് അമല്‍ കുറ്റിയാട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു.