യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി-പ്ലസ്ടു പരിക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി-പ്ലസ്ടു പരിക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.

മണ്ഡലം പ്രസിഡന്റ് കെ.അനഘയുടെ അധ്യക്ഷതയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സിക്രട്ടറി വി.രാഹുല്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് രജനി രമാനന്ദ്, ദിവ്യ രഞ്ജിത്ത്, മാവില പത്മനാഭന്‍ തുടങ്ങി കോണ്‍ഗ്രസിന്റേയും യൂത്ത് കോണ്‍ഗ്രസിന്റെയും കെ.എസ്.യുവിന്റെയും നേതാക്കള്‍ പങ്കെടുത്ത് സംസാരിച്ചു. പഠനോപരങ്ങളും വിതരണം ചെയ്തു.