തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക്- നിയമനങ്ങളില്‍ തങ്ങളെ പരിഗണിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്.

തളിപ്പറമ്പ്: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള തളിപ്പറമ്പിലെ സഹകരണ ബാങ്കുകളിലെ നിയമനങ്ങള്‍ സംബന്ധിച്ച് തളിപ്പറമ്പ് നിയോജകണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ്റിയുടെ അഭിപ്രായം തേടണമെന്ന് മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

ഒഴിവുള്ള തസ്തികകളില്‍ നിയമനത്തിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിഗണിക്കണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ നിലവില്‍ രണ്ട് തസ്തികകളില്‍ നിയമനം നടത്താന്‍ ഉണ്ടെങ്കിലും ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം കാരണം നിയമനം നടക്കാതിരിക്കുന്നതാണെന്നും വിവരമുണ്ട്. മുന്‍ധാരണപ്രകാരം രണ്ട് നിമനങ്ങളും മുസ്ലിംലീഗിന് അര്‍ഹതപ്പെട്ടതാണെന്നാണ് പറയുന്നത്.

 ഇതില്‍ ഒന്ന് കോണ്‍ഗ്രസിന് വേണമെന്ന് ബാങ്ക് പ്രസിഡന്റ് നിര്‍ബന്ധം പിടിക്കുന്നതായാണ് വിവരം. ഇതിന് ഊര്‍ജം പകരാനാണ് യൂത്ത് കോണ്‍ഗ്രസിനെ രംഗത്തിറക്കുന്നതെന്നാണ് സൂചന.