നോക്കു കുത്തിയായി തളിപ്പറമ്പിലെ കമ്പ്യൂട്ടര്‍ റൈസ്ഡ് ഡ്രൈവിങ്ങ് ടെസ്റ്റ് കേന്ദ്രം കോടികള്‍ പാഴാകുന്നു- പദ്ധതിക്കു പിന്നില്‍ വന്‍ അഴിമതി നടന്നതായി സംശയം നൗഷാദ് പുതുക്കണ്ടം
തളിപ്പറമ്പ്: അത്യാധുനിക സംവിധാനങ്ങളോട് കൂടി കൊട്ടിഘോഷിച്ച് 2018 ല്‍ പ്രവൃത്തി ആരംഭിച്ച് 2020 ല്‍ ഉല്‍ഘാടനം ചെയ്യപ്പെട്ട 5 കോടി ചെലവില്‍ തളിപ്പറമ്പ് കാത്തിരങ്ങാട് ടെസ്റ്റ് ഗ്രൗണ്ടില്‍ നിര്‍മിച്ച കമ്പ്യൂട്ടര്‍ റൈസ്ഡ് ടെസ്റ്റ് കേന്ദ്രവും വാഹന പരിശോധനകേന്ദ്രവും ഇന്നും ഉപയോഗിക്കാതെ തുരുമ്പെടുക്കുകയാണ്.

5 കോടി ചെലവ് കണക്കാക്കിയ ഈ പദ്ധതിക്ക് അവിടെ എത്ര തുക ചെലഴിച്ചിട്ടുണ്ട് എന്നതും ദ്യരൂഹവും അന്വേഷണ വിധേയവുമാക്കണ്ടതുമാാണ. എ ഐ ക്യാമറ അഴിമതി ആരോപണത്തില്‍പ്പെട്ട് കിടക്കുന്ന ഊരാളുങ്കല്‍ വഴി പ്രസാഡിയൊ കമ്പനിയുടെ ഉപ കരാറിലൂടെ യന്ത്രങ്ങളും ക്യാമറയും നിര്‍മിച്ച് പദ്ധതി പൂര്‍ത്തികരിച്ച ഈ കേന്ദ്രം വര്‍ഷം 3 കഴിഞ്ഞിട്ടും പ്രവര്‍ത്തന സജ്ജമല്ല?
അഴിമതിക്കു വേണ്ടി മാത്രമായി ഉണ്ടാക്കിയ പദ്ധതിയും നിര്‍മാണ പ്രവര്ത്തനവുമാണോ ഇതെന്ന സംശയം ബലപ്പെടുകയാണ്.
മോട്ടോര്‍ വാഹന വകുപ്പിന് കൈമാറുക പോലും ചെയ്യാതെ ട്രാക്ക് ഉദ്ഘാടന പ്രഹസനം നടത്തിയത് ആര്‍ക്ക് വേണ്ടിയാണ് ?
സാമ്പത്തിക പ്രതിസന്ധി കാരണം മുണ്ട് മടക്കി ഉടുക്കാന്‍ പറയുന്ന സര്‍ക്കാര്‍ ഉപയോഗ ശൂന്യമായി കോടികള്‍ പാഴാകുന്നതും തരുമ്പെടുക്കുന്നത് കാണുന്നില്ലെ. ?
സര്‍ക്കാര്‍ ഉത്തരവിലൂടെ കമ്പി കുത്തി ടെസ്റ്റ് നടത്താന്‍ ആണെങ്കില്‍ പിന്നെ എന്തിനായിരുന്നു ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ഇത്രയും വലിയ കോടികളുടെ പദ്ധതി ?.
ചോദ്യം ജനങ്ങളുടേതാണ് ഉത്തരം പറയേണ്ടത് അധികാരികളാണ് പദ്ധതി വിഹിതത്തില്‍ പറഞ്ഞ കോടികള്‍ ഏതല്ലാം രൂപത്തില്‍ ചെലവാക്കി എന്നതും വെളിപ്പെടുത്തേണ്ടതാണ്,
അഴിമതിയും കോടികളുടെ പദ്ധതി തുരുമ്പെടുക്കുന്നതും അനുവദിക്കുകയില്ല യൂത്ത് ലീഗ് പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണെന്നും നൗഷാദ് പുതുക്കണ്ടം പ്രസ്താവനയില്‍ അറിയിച്ചു.
