തകരുന്ന ക്രമസമാധാനവും പൊലിയുന്ന വ്യവസായങ്ങളും യൂത്ത് ലീഗ് തളിപ്പറമ്പില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി
തളിപ്പറമ്പ്: മുഖ്യമന്ത്രിയുടെ ജില്ലയില്‍ CITU, DYFI ക്രിമിനല്‍ സംഘങ്ങള്‍ വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടിച്ചും കല്ല്യാണ വീടുകളില്‍
ബോംബുകള്‍ പൊട്ടിച്ച് ക്രമസമാധനനില തകര്‍ക്കുന്നതിലും പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റി പ്രകടനവും ധര്‍ണ്ണയും സംഘടിപ്പിച്ചു.
മുനിസിപ്പല്‍ യൂത്ത് ലീഗ് ആക്ടിങ്ങ് പ്രസിഡന്റ് കെ.പി.നൗഷാദിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ യൂത്ത് ലീഗ് ജന. സെക്രട്ടറി പി.സി.നസീര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എന്‍.യു.ഷഫീഖ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.
കപ്പാലത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ഓലിയന്‍ ജാഫര്‍, ഉസ്മാന്‍ കൊമ്മച്ചി, റഷീദ് പുളിമ്പറമ്പ്, സഫ്വാന്‍ കുറ്റിക്കോല്‍, സി.പി.നൗഫല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അഷ്‌റഫ് ബപ്പു സ്വാഗതവും ഹനീഫ മദ്രസ നന്ദിയും പറഞ്ഞു.