സമ്പദ്ഘടനയുടെ അടിത്തറ അടിമുടി പൊളിച്ചെഴുതണം-മുന്‍മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക്-
പരിയാരം: കേരളത്തിന്റെ പശ്ചാത്തല സൗകര്യം കണക്കിലെടുത്ത് സമ്പദ്ഘടനയുടെ അടിത്തറ അടിമുടി പൊളിച്ചെഴുതണമെന്ന് മുന്‍ ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക്.

ശാസ്ത്രത്തെ ഉല്പാദമേഖലയില്‍ കൊണ്ടുവന്ന് വന്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കും, ഡിജിറ്റല്‍ ജോലി സാധ്യതകള്‍ ഇതിനായി പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സി പി എം ജില്ല സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യൂത്ത് പ്രൊഫഷണല്‍ മീറ്റ് എരിപുരത്ത് മാടായി ബാങ്ക് പി സി സി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഒ.വി.നാരായണന്‍, പി.പി.ദാമോദരന്‍, എം.വിജിന്‍ എം എല്‍ എ ,ഡോ.സരിന്‍, ഡോ.ഷെറി ജിന്‍ എന്നിവര്‍ സംസാരിച്ചു.
ഏരിയ സെക്രട്ടറി കെ പത്മനാഭന്‍ സ്വാഗതം പറഞ്ഞു. ഡോ. കെ എം ആതിര അവതരിപ്പിച്ച മ്യൂസിക്കല്‍ ഫ്യൂഷനും അരങ്ങേറി.
