തളിപ്പറമ്പിലെ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കണം : എൻ.സി.പി

തളിപ്പറമ്പ്: നഗരത്തിലെ ഗതാഗതപ്രശ്നങ്ങളും ഗതാഗതക്കുരുക്കുകളും ഉടൻ പരിഹരിക്കണമെന്ന് എൻ.സി.പി തളിപ്പറമ്പ് ബ്ലോക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു.

ബാങ്ക് റോഡ്, മെയിൻ റോഡ്, പോസ്റ്റോഫീസ് റോഡ് തുടങ്ങിയ റോഡിലെ അനധികൃത പാർക്കിങ്ങുകൾക്കെതിരെ നടപടി എടുക്കണ മെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ബ്ലോക്ക് പ്രസിഡണ്ട് മീത്തൽ കരുണാകരൻ്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡൻ്റ് പി.കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജന.സെക്രട്ടറി എം.പി മുരളി, സംസ്ഥാന സെക്രട്ടറി കെ.സുരേശൻ, ജില്ലാ ജന.സെക്രട്ടറിമാരായ വി.സി വാമനൻ, പി.കെ സുരേഷ് ബാബു,

കർഷക കോൺഗ്രസ് ദേശിയ സെക്രട്ടറി എം.ജെ ഉമ്മൻ, ഹെൻട്രി തോമസ്, രവീന്ദ്രൻ എ.വി, ആകാശ് എന്നിവർ സംസാരിച്ചു. അനിൽ പുതിയ വീട്ടിൽ സ്വാഗതം പറഞ്ഞു.