നേഴ്‌സസ് വാരാഘോഷം—മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിച്ചു.

കണ്ണൂര്‍: ജില്ലാ നഴ്‌സസ് വാരാഘോഷത്തിന്റെ ഭാഗമായി പടിയൂര്‍-കല്യാട് ഗ്രാമപഞ്ചായത്തിലെ ചടച്ചിക്കുണ്ടം കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

അഞ്ച് ഡോക്ടര്‍മാരുടേയും, പത്ത് നഴ്‌സിംഗ് ഓഫീസര്‍മാരുടേയും സേവനമാണ് ക്യാമ്പില്‍ ലഭ്യമാക്കിയത്.

ആവശ്യമായ മരുന്നുകള്‍ നല്‍കുകയും, പ്രഷര്‍, പ്രമേഹ സ്‌ക്രീനിങ്ങ് നടത്തുകയും ചെയ്തു.

പേരാവൂരിലെ തെറ്റുവഴി കൃപാ ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലുള്ള കൃപാലയം സാന്ത്വന പരിചരണ കേന്ദ്രത്തിലേക്കാവശ്യമായ

ഇലക്ട്രോണിക് ഉപകരണങ്ങള്‍ ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ ജയശ്രീ പി കുഞ്ഞച്ചന്‍ ട്രസ്റ്റ് ചെയര്‍മാന് കൈമാറി. അന്തേവാസികള്‍ക്ക് മധുര പലഹാര വിതരണവും നടത്തി.