പിടികിട്ടാപ്പുള്ളി 28 വര്‍ഷത്തിന് ശേഷം പിടിയില്‍.
തളിപ്പറമ്പ്: വഴിയാത്രക്കാരനെ സൈക്കിളിടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി 28 വര്‍ഷത്തിനു ശേഷം പിടിയില്‍.

തിരുവനന്തപരും നെയ്യാറ്റിന്‍കര സ്വദേശി ശശി(50) നെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി എം.പി.വിനോദിന്റെ സ്ക്വാഡ്
അംഗങ്ങളായ എസ്.ഐ ദിലീപ്കുമാര്, എ.എസ്.ഐ പ്രേമരാജന്‍, സി.പി.ഒ അബ്ദുള്‍ജബ്ബാര്‍ എന്നിവര്‍ ചേര്‍ന്ന് കോഴിക്കോട്ട് വെച്ച് പിടികൂടിയത്.
1995 ജനുവരി 29 ന് സയ്യിദ്നഗറില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം.
റോഡിലൂടെ നടന്നുപോകുകയായിരുന്ന ഏഴോം കൊട്ടില സ്വദേശി മഞ്ഞവളപ്പില്‍ കൃഷ്ണനെ പ്രതി സഞ്ചരിച്ച സൈക്കിള്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു.
വിഴ്ച്ചയില്‍ കൃഷ്ണന് മാരകമായി പരിക്കേറ്റിരുന്നു.
1998 ല്‍ പ്രതിയെ തളിപ്പറമ്പ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു.
