എന്റമ്മോ–എന്താ ഒരു സൂപ്പര്‍ എഞ്ചിനീയറിംഗ്.
തളിപ്പറമ്പ്: ഇന്ന് സന്ധ്യയോടെ മഴ പെയ്തപ്പോള്‍ തളിപ്പറമ്പ് കോര്‍ട്ട് റോഡിലെ കാഴ്ച്ചയാണ് ഫോട്ടോയില്‍.
ഒരുതുള്ളി വെള്ളംപോലും ഓവുചാലിലേക്ക് പോകാതെ റോഡിലൂടെ പുഴയായി ഒഴുകിപ്പോകുന്നു.
അടുത്തകാലത്ത് മെക്കാഡം ടാറിങ്ങ് നടത്തി കുട്ടപ്പനാക്കിയ റോഡാണിത്.
റോഡ് നല്ല അസലായി. പക്ഷെ, മഴക്കാലത്ത് കാല്‍നടക്കാര്‍ക്ക് റോഡിലിറങ്ങാനാവില്ല.
നടപ്പാതയിലൂടെ നടന്നാലോ വാഹനങ്ങള്‍ പോകുമ്പോള്‍ മഴവെള്ളം കൊണ്ട് വസ്ത്രങ്ങളില്‍ അഭിഷേകവും നടക്കും.
മഴക്കാലത്ത് ഒഴുകിവരുന്ന വെള്ളം ഓവുചാലുകളിലേക്ക് വിടാതെ റോഡിലേക്ക് വിടുന്നതിന്റെ ഗുട്ടന്‍സ് പിടികിട്ടുന്നില്ലപ്പാ–
എന്റെ നഗരസഭാ അധികൃതരേ നിങ്ങളെ സമ്മതിക്കണം
, എന്താ ഒരു സൂപ്പര്‍ എഞ്ചിനീയറിംഗ് !!!!!