മാപ്പാക്കണം സാര്‍ ഇനി ചെയ്യൂല്ല–തട്ടുകടക്കാരന് തളിപ്പറമ്പ് നഗരസഭക്ക് മാപ്പപേക്ഷ നല്കി.
തളിപ്പറമ്പ്: മാപ്പാക്കണം സാര്‍, ഇനി ചെയ്യൂല്ല.
ഇന്നലെ മാലിന്യം നിക്ഷേപിക്കുന്നതിനിടയില്‍ തളിപ്പറമ്പ് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.അബ്ദുള്‍സത്താര്‍ സ്കൂട്ടറില്‍
പിന്തുടര്ന്ന് പിടികൂടിയ തട്ടുകടക്കാരനാണ് സര്‍വാപരാധം പൊറുക്കണമെന്ന മാപ്പപേക്ഷ നല്‍കിയത്.
ഇതോടെ പിഴശിക്ഷ 2000 ല്‍ ഒതുക്കാന്‍ തീരുമാനിച്ചിരിക്കയാണ് നഗരസഭ.
പൂലംഗലം സ്വദേശിയായ ഷഫീക്കാണ് നഗരസഭാ അധികൃതര്‍ക്ക് മാലിന്യം നിക്ഷേപിച്ചിന് മാപ്പുനല്‍കണമെന്ന കത്ത് നല്‍കിയതെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
എന്നാല്‍ കുറുമാത്തൂര്‍ പഞ്ചായത്തില്‍ മാലിന്യം നിക്ഷേപിച്ചതിന് തളിപ്പറമ്പ് നഗരസഭക്ക് മാപ്പുകൊടുക്കാനാവുമോ എന്നതാണ് പുതിയ ചോദ്യം.
അവിടെയും ഒരു മാപ്പപേക്ഷ നല്കിയാല് പ്രശ്നം തീരുമോ എന്നതും പുതിയ ചര്‍ച്ചയ്ക്ക് വഴിമരുന്നാവുന്നു.