കിണറ്റില്‍ വീണ വയോധികയെ അഗ്നിശമനസേന രക്ഷപ്പെടുത്തി.
തളിപ്പറമ്പ്: കിണറ്റില്‍ വീണ വയോധികയെ അഗ്നിശമനസേന രക്ഷപ്പെടുത്തി.
മുയ്യം മുണ്ടേരിയിലെ വാരിയമ്പത്ത് വീട്ടില്‍ ജയന് എന്നവരുടെ കിണറ്റിലാണ് അമ്മ ദേവി(69) വീണത്.
ഇന്ന് പുലര്‍ച്ചെ 1.45 നായിരുന്നു സംഭവം.
25 അടി ആഴമുള്ള കിണറ്റില്‍ അഞ്ചടിയോളം വെള്ളമുണ്ടായിരുന്നു.
തളിപ്പറമ്പ് അഗ്നിശമനനിലയത്തിലെ ഗ്രേഡ് അസി.സ്റ്റേഷന് ഓഫീസര്‍ ഫിലിപ്പ് മാത്യുവിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ദേവിയെ പുറത്തെടുത്തത്.
അഗ്നിശമനസേന എത്തുന്നതിന് മുമ്പായി കിണറ്റിലിറങ്ങിയ നാട്ടുകാരായ രണ്ടുപേര്‍ മുങ്ങിപ്പോകാതിരിക്കാന്‍ ഇവരെ പിടിച്ചു നിര്‍ത്തിയിരുന്നു.
റെസ്ക്യൂ നെറ്റ് ഉപയോഗിച്ചാണ് അഗ്നിശമനസേന ദേവിയെ കരയിലേക്ക് കയറ്റിയത്.