എഫ്.എന്‍.പി.ഒ. കുടുംബസംഗമം നടത്തി.
തളിപ്പറമ്പ്: ഫെഡറേഷന്‍ ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷന്‍(എഫ്.എന്‍.പി.ഒ.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തപാല്‍ ജീവനക്കാരുടെ കുടുംബ സംഗമം സംഘടിപ്പിച്ചു.
തളിപ്പറമ്പ് വ്യാപാര ഭവനില്‍ നടന്ന പരിപാടി കണ്ണൂര്‍ കോര്‍പറേഷന്‍ മുന്‍ മേയര്‍ അഡ്വ.ടി.ഒ.മോഹനന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാന്‍ വി.പി.ചന്ദ്രപ്രകാശ് അധ്യക്ഷത വഹിച്ചു.
സംവിധായകനും നാടകകൃത്തുമായ പപ്പന്‍ മുറിയാത്തോട് മുഖ്യാതിഥിയായിരുന്നു.
എഫ്.എന്‍.പി.ഒ. സംസ്ഥാന കണ്‍വീനര്‍ കെ.വി.സുധീര്‍കുമാര്‍, ജില്ലാ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണന്‍ കാമ്പ്രത്ത്, പി.വി.രാമകൃഷ്ണന്‍, ദിനു മൊട്ടമ്മല്‍, സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് പി.പ്രേമദാസന്‍, വനിത കണ്‍വീനര്‍ കെ.സുമ എന്നിവര്‍ പ്രസംഗിച്ചു.
സംഗമത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി.