തളിപ്പറമ്പ് കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ തെരഞ്ഞെടുപ്പില്‍ 11 പേര് നോമിനേഷന് നല്കി.
തളിപ്പറമ്പ്: തളിപ്പറമ്പ് സഹകരണ സ്റ്റോര്‍ തെരഞ്ഞെടുപ്പില്‍ 2022-27 വര്‍ഷത്തെ ഭരണസമിതിയിലേക്ക് 10 പേര് നോമിനേഷന് നല്കി.

ഇന്നലെയായിരുന്നു നോമിനേഷന് സമര്‍പ്പിക്കാനുള്ള അവസാന ദിവസം.
മല്‍സരിക്കുന്നവരുടെ പാനല്‍ ഡി.സി.സി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് ഇന്നലെ അംഗീകരിച്ചിരുന്നു.
ബ്ലോക്ക് കോണ്‍ഗ്രസ് ജന.സെക്രട്ടെറിയും മുതിര്‍ന്ന നേതാവുമായ എം.എന്‍.പൂമംഗലം, മുന്‍ സഹകരണ ബേങ്ക് സെക്രട്ടെറി വി.പി.ഗോപിനാഥ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജന.സെക്രട്ടെറി വി.രാഹുല്‍, മുന്‍ നഗരസഭാ കൗണ്‍സിലര്‍മാരായ പി.പി.വല്‍സല, കെ.വി.ഗായത്രി, നിലവിലുള്ള ഭരണസമിതി പ്രസിഡന്റ് കുന്നില്‍ ദാമോദരന്‍, ഹോണററി സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ സി.പി.മനോജ് എന്നിവരുടെ പേരാണ് ഡി.സി.സി അംഗീകരിച്ചത്.
ജൂണ്‍ 21 നാണ് തെരഞ്ഞെടുപ്പ്; മറ്റാരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാത്തതിനാല്‍ ഡെമ്മി സ്ഥാനാര്‍ത്ഥികളായ നോമിനേഷന് നല്കിയ സുനോജ്, വിനോദ്, നാണു എന്നിവര്‍ പത്രിക പിന്‍വലിക്കുന്നതോടെ എട്ടുപേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും.
കല്ലിങ്കീല്‍ പത്മനാഭന് ദീര്‍ഘകാലം സ്റ്റോര്‍ പ്രസിഡന്റായിരുന്നു. കഴിഞ്ഞ 5 വര്‍ഷമായി കുന്നില്‍ ദാമോദരനാണ് ഭരണസമിതി പ്രസിഡന്റ്.
എം.എന്‍.പൂമംഗലം പ്രസിഡന്റായി പുതിയ ഭരണസമിതി ജൂണ്‍ 21 ന് നിലവില്‍ വരുമെന്നാണ് സൂചന.
