പിണറായി വിജയന്‍ രാജിവെക്കുക: യൂത്ത് ലീഗ് മുക്കോലയില്‍ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു

തളിപ്പറമ്പ്:സ്വര്‍ണ്ണക്കടത്ത് വീരന്‍ പിണറായി വിജയന്‍ രാജിവെക്കുക എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മുക്കോല ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുക്കോലയില്‍ ലുക്ക് ഓട്ട് നോട്ടീസ് പതിച്ചു.

മണ്ഡലം യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് ഓലിയന്‍ ജാഫര്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ശാഖ പ്രസിഡന്റ് ഷബീര്‍ മുക്കോല, ജനറല്‍ സെക്രട്ടറി മുനീര്‍ കുട്ടുക്കന്‍, ട്രഷറര്‍ ഷക്കീര്‍ മുത്തൂട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

റൗഫ് പള്ളക്കന്‍, പി.ഷിഹാബ്, കെ.പി.മഹമൂദ്, പി.വി.ഷിഹാബ്, പി.സി.സാജിദ്, പി.വി.ജംഷീര്‍, പി.അന്‍സീര്‍, പി.സി.ഷമീല്‍ എന്നിവര്‍ സംബന്ധിച്ചു.