എം.ഡി.എം.എക്കാരനെ എക്സൈസ് സാഹസികമായി കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു-
പാപ്പിനിശേരി: അതി മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍.
പാപ്പിനിശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ എ.ഹേമന്ദ്കുമാറും സംഘവും ചേര്‍ന്ന് അതിസാഹസികമായിട്ടാണ് പയ്യന്നൂര്‍ എടാട്ട് വെച്ച് 8 ഗ്രാം എം.ഡി.എം.എയുമായി
കുഞ്ഞിമംഗലം ആണ്ടാംകൊവ്വല്‍ അരയാപ്പുറത്ത് ഹൗസില്‍ അബ്ദുള്‍ അസീസിന്റെ മകന് എ.മുഹമ്മദ് അഫ്സലിനെ( 30) അറസ്റ്റ് ചെയ്ത് NDPS കസെടുത്തത്.
ഉത്തര മേഖല കമ്മീഷണര്‍ സ്ക്വാഡ് അംഗം പി.പി.രജിരാഗ് നല്കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതിയെ പിടികൂടിയത്.
കുഞ്ഞിമംഗലം, പിലത്തറ, പഴയങ്ങാടി, മുട്ടം, പുതിയങ്ങാടി എന്നിവിടങ്ങളിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും നിരവധി യുവാക്കള്‍ക്കും മയക്കുമരുന്ന് എത്തിക്കുന്ന മൊത്ത വിതരണക്കാരനെയാണ് സാഹസികമായി പിടികൂടിയത്.
ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്.
നിരവധി ക്രിമിനല്‍ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട് ജയിലിലായിരുന്ന പ്രതി ജയിലില്‍ നിന്ന് ഇറങ്ങിയ ഉടനെയാണ് മയക്കുമരുന്ന് വിതരണം ആരംഭിച്ചത്.
അന്യസംസ്ഥനങ്ങളില്‍ നിന്നും എത്തിക്കുന്ന മയക്കുമരുന്ന് യുവാക്കള്‍ക്കിടയില്‍ വിതരണം ചെയ്ത് അവരെ മയക്കുമരുന്നിനടിമകളാക്കി വിതരണത്തിന് ഉപയോഗിക്കുന്നതാണ് പ്രതിയുടെ രീതി.
ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ സാഹസികമായി ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കീഴ്പ്പെടുത്തിയത്.
സന്തോഷ് തുണോളി, ആര്.പി.അബ്ദുള്‍ നാസര്‍, ഉത്തരമേഖല കമ്മീഷണര്‍ സ്ക്വാഡ് അംഗംപി.പി.രജിരാഗ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി.ജിതേഷ്, എം.എം.ഷഫീക്ക്, വി.വി.ശ്രീജിന്‍, കെ.സനീബ്. എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.