പുഴയില്‍ കാണാതായ അന്‍സിബിന്റെ മൃതദേഹം കണ്ടെത്തി
.
തളിപ്പറമ്പ്: തളിപ്പറമ്പ്: തേര്‍ളായി പുഴയില്‍ കാണാതായ 16 കാരന്റെ മൃതദേഹം കണ്ടെത്തി.
ഇന്ന് രാവിലെ എട്ടേകാലോടെയാണ് നാട്ടുകാര്‍ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെടുത്തത്.
അഗ്നിശമനസേനയും രാവിലെ സ്ഥലത്തെത്തിയിരുന്നു. ഇന്നലെ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു.
ശ്രീകണ്ഠാപുരം പോലീസ് പരിധിയിലെ തേര്‍ളായിയിലാണ് കൊയക്കാട്ട് വീട്ടില്‍ ഹാഷിമിന്റെ മകനായ അന്‍സബിനെ കാണാതായത്.
വൈകുന്നേരം അഞ്ചരയോടെ കുളിക്കാനായി സുഹൃത്തുക്കളോടൊപ്പം മുനമ്പത്ത് കടവിലെത്തിയ എത്തിയ അന്‍സബിനെ ഒഴുക്കില്‍പെട്ട് കാണാതാവുകയായിരുന്നു.
തളിപ്പറമ്പില്‍ നിന്നെത്തിയ അഗ്‌നിശമനസേന രാത്രി എട്ടുവരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ചെങ്ങളായി ഗ്രാമപഞ്ചായത്തംഗം മൂസാന്‍കുട്ടി തേര്‍ളായിയുടെ നേതൃത്വത്തില്‍ നാട്ടുകാരും തിരച്ചിലില്‍ പങ്കെടുത്തിരുന്നു.
സാബിറയാണ് മരിച്ച അന്‍സബന്റെ മാതാവ്. അന്‍സില, മുഹമ്മദ് എന്നിവര്‍ സഹോദരങ്ങള്‍.