ഫര്സീന് മജീദിനെ പിരിച്ചുവിടാനുള്ള നീക്കം രാഷ്ട്രീയപ്രേരിതം-വി.രാഹുല്‍
തളിപ്പറമ്പ്: മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലെ പ്രതിഷേധത്തിന്റെ പേരില്‍ അധ്യാപകനായ ഫര്സീന് മജീദിനെ പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ നീക്കം അപലപനീയമാണെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹുല്‍.
ചൊക്ലി രാമകൃഷ്ണ സ്കൂളില്‍ ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടി കൈപ്പത്തി നഷ്ടപ്പെട്ട ചിത്രകലാ അധ്യാപകന് ഇപ്പോഴും സര്‍വ്വീസില്‍ തുടരുന്നുണ്ട്.
സുരേഷ് പാട്ടക്ക എന്ന കണ്ണൂര്‍ ജില്ല ബേങ്ക് ജീവനക്കാരന് മെകേരിയിലെ ബി.ജെ.പിക്കാരനെ കൊന്ന കേസില്‍ കോടതി ജിവപര്യന്തം തടവിന് ശിക്ഷിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നു. ഇപ്പോഴും ഇയാളെ സര്‍വീസില്‍ നിന്നു സസ്പെന്റ് ചെയ്തിട്ടില്ല.
ഈ സാഹചര്യത്തില്‍ ഫര്സീന് മജീദിനെതിരെയുള്ള നീക്കം രാഷ്ട്രീയ പ്രേരിതമായി മാത്രമേ കാണാനാവൂ എന്നും വി.രാഹുല്‍ പ്രസ്താവനയില്‍ പറഞ്ഞു.