കാല്‍കിലോഗ്രാം കഞ്ചാവുമായി രണ്ടംഗസംഘം അറസ്റ്റില്‍-
പയ്യന്നൂര്‍: കാല്‍കിലോഗ്രാം കഞ്ചാവുമായി രണ്ടംഗസംഘം പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായി.

ചെറുവത്തൂര്‍ മടക്കരയിലെ തായല്‍ ഹൗസില്‍ കെ.പി.അബ്ദുള്ളയുടെ മകന്‍ സി.പി.റാഷിദ്(32), കുഞ്ഞിമംഗലം തെരുവിലെ ഖദീജാ മന്‍സിലില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ എം.വി.നംഷിദ്(33) എന്നിവരാണ് പിടിയിലായത്.
പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ നായര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകുന്നേരം
നാലിന് കുഞ്ഞിമംഗലം ആണ്ടാംകൊവ്വല്‍ തെരു എന്ന സ്ഥലത്ത് പബ്ലിക് റോഡില്‍ വെച്ചാണ് കെ.എല്‍. 13 വി 8619 നമ്പര്‍ മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന പ്രതികളില്‍ നിന്നും 258 ഗ്രാം കഞ്ചാവ് പിടികൂടിയത്.
പ്രതികളെ പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ പി.വിജേഷ് പി അറസ്റ്റു ചെയ്തു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഭാസ്‌കരന്‍, കണ്ണൂര്‍ റൂറല്‍ എസ്പി യുടെ ഡാന്‍സാഫ് ടീം അംഗം പി.ബിനേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
