പരിയാരം പോലീസ് ഉണര്‍ന്നു-പഴയകേസുകള്‍ പൊങ്ങിത്തുടങ്ങി.

പരിയാരം: ഏറെക്കാലത്തെ മരവിപ്പിന് ശേഷം പരിയാരം പോലീസ് ഉണര്‍ന്നു.

പഴയകേസുകള്‍ പൊടിതട്ടിയെടുത്ത് കുറ്റവാളികളെ കണ്ടെത്താന്‍ സ്രമം തുടങ്ങി.

വര്‍ക്ക്‌ഷോപ്പിന്റെ പൂട്ട് തകര്‍ത്ത് മോഷ്ടിച്ച കാര്‍ കണ്ടെത്താന്‍ പരിയാരം പോലീസ് ചെന്നൈയിലെത്തി.

പരിയാരം ആയുര്‍വേദ കോളേജിന് സമീപത്തെ അറബ് മോട്ടോര്‍ വര്‍ക്ക് ഷോപ്പിലാണ് 2021 നവംബര്‍ 30 ന് പുലര്‍ച്ചെ നാല്മണിയോടെ കവര്‍ച്ച നടന്നത്.

അമ്മാനപ്പാറയിലെ അനീഷിന്റെ ഉടമസ്ഥതയിലുള്ള വര്‍ക്ക്‌ഷോപ്പിന് രണ്ട് പാര്‍ട്ണര്‍മാര്‍ കൂടിയുണ്ട്.

നവംബര്‍ 29 ന് പോളീഷ് ചെയ്യാനായി അമ്മാനപ്പാറയിലെ റാഫി എന്നയാള്‍ വര്‍ക്ക്‌ഷോപ്പില്‍ ഏല്‍പ്പിച്ച കെ.എല്‍ 59 പി-9832 നമ്പര്‍ വെള്ള സ്വിഫ്റ്റ് കാറാണ് മോഷ്ടിച്ചത്.

വര്‍ക്ക്‌ഷോപ്പിന്റെ ഒരു പാര്‍ട്ണര്‍ പുലര്‍ച്ചെ കുഞ്ഞിമംഗലത്തേക്ക് പോകവെയാണ് ഷോപ്പിന്റെ വാതില്‍ തകര്‍ത്തതായി കണ്ടത്.

മോഷ്ടിച്ച കാര്‍ ഹൈദരാബാദിലാണുള്ളത്. പരിയാരം എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാര്‍ കണ്ടെടുക്കാനായി പോയിട്ടുള്ളത്.

ഈ കേസിന് പുറമെ വിഗ്രഹമോഷണം ഉള്‍പ്പെടെ നിരവധി കേസുകളിലാണ് പ്രതികള്‍ വലയിലാവാനുള്ളത്.