ഷംസീറിനെതിരെ കാപ്പ ചുമത്തി.
തളിപ്പറമ്പ്: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ തളിപ്പറമ്പ് പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.

പന്നിയൂര്‍ കാരാക്കൊടിയിലെ ചപ്പന്റകത്ത് പുതിയപുരയില്‍ ഷംസീറിനെയാണ്(37) തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ എ.വി.ദിനേശന് അറസ്റ്റ് ചെയ്തത്.
സി.പി.ഒ മാരായ പ്രമോദ്, ഷാജു എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
പെരിങ്ങോം പോലീസ് പരിധിയില്‍ മോഷണക്കേസും തളിപ്പറമ്പില്‍ അടിപിടിക്കേസും തൃശൂര്‍ വടക്കഞ്ചേരി പോലീസ് പരിധിയില്‍ മോഷണക്കേസിലും പ്രതിയായ ഷംസീറിന്റെ പേരില്‍
എറണാകുളം റൂറല്‍ ജില്ലയിലെ തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷനിലും കുന്നത്തുനാട് സ്റ്റേഷനിലും മോഷണക്കേസുകളുമുണ്ട്.
തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ എ.വി.ദിനേശന് ജില്ലാ ഖളക്ടര്ക്ക് നല്കിയ റിപ്പോര്‍ട്ട് പ്രകാരമാണ് കാപ്പ ചുമത്തിയത്. അറസ്റ്റിലായ പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.
