അപകടസ്ഥലത്ത് താല്‍ക്കാലിക സിമന്റ് മതില്‍ സ്ഥാപിച്ചു–കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു.
പരിയാരം: അപകടസ്ഥലത്തെ വെള്ളക്കെട്ടിന് സമീപം താല്‍ക്കാലിക സിമന്റ് മതില്‍ സ്ഥാപിച്ച് ദേശീയപാത അധികൃതര്‍.

വ്യാഴാഴ്ച്ച വാഹനാപകടത്തില്‍ സഹോദരങ്ങള്‍ മരണപ്പെട്ട അലക്യംപാലം പെട്രോള്‍പമ്പിന് സമീപമാണ് ഇന്നലെ താല്‍ക്കാലിക സിമന്റ് മതിലുകള്‍ സ്ഥാപിച്ചത്.
രാവിലെ ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖര്‍ അപകടസ്ഥലം സന്ദര്‍ശിച്ചിരുന്നു
ഈ ഭാഗത്തെ റോഡിലുണ്ടായ വെള്ളക്കെട്ടാണ് അപകടത്തിന് കാരണമായതെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് താല്‍ക്കാലിക അപകടമുന്നറിയിപ്പായി സിമന്റ് മതിലുകള്‍ സ്ഥാപിച്ചത്.
റോഡ് നിര്‍മ്മാണത്തിന് മണ്ണെടുത്തതോടെ ഈ ഭാഗത്ത് റോഡിലേക്ക് മഴവെള്ളം വ്യാപകമായി ഒഴുകിയെത്തിയതിനെ തുര്‍ന്നാണ് വെള്ളക്കെട്ട് രൂക്ഷമായത്.
ദേശീയപാത അതോറിറ്റി അധികൃതര്‍, എ.ഡി.എം, ദേശീയപാത നിര്‍മ്മാണ കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍സ് പ്രതിനിധികള്‍ എന്നിവരും കളക്ടറോടൊപ്പം ഉണ്ടായിരുന്നു.
