കണ്ണപുരത്ത് നിര്‍ത്തലാക്കിയ ട്രെയിനുകളുടെ സ്‌റ്റോപ്പ് പുന:സ്ഥാപിക്കണം എം.വിജിന്‍ എം എല്‍ എ

കണ്ണപുരം: കല്യാശ്ശേരി മണ്ഡലത്തിലെ പ്രധാന റയില്‍വെ സ്‌റ്റേഷനായ കണ്ണപുരത്ത് 4 ട്രെയിനുകളുടെ സ്‌റ്റോപ്പ് നിര്‍ത്തലാക്കിയത് ഉടന്‍ പുന:സ്ഥാപിക്കണമെന്ന് എം.വിജിന്‍ എം എല്‍ എ ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച നിവേദനം കേരളത്തിന്റെ റെയില്‍വെ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി വി.അബ്ദുറഹിമാനും, പാലക്കാട് റയില്‍വെ ഡിവിഷണല്‍ മാനേജര്‍ക്കും നല്‍കി.

വെസ്റ്റ് കോസ്റ്റ്, വെരാവല്‍, ഗാന്ധിധാം, ഓഖ എന്നീ ട്രെയിനുകളുടെ സ്‌റ്റോപ്പാണ് നിര്‍ത്തലാക്കിയത്.

ഈ ട്രെയിനുകളെ ആശ്രയിക്കുന്ന നിരവധി യാത്രക്കാരുണ്ട്. ഇത് വലിയ പ്രതിസന്ധിയാണ് ഉണ്ടാകുക.

ആയതിനാല്‍ എത്രയും വേഗത്തില്‍ ട്രെയിനുകളുടെ സ്‌റ്റോപ്പ് നിര്‍ത്തലാക്കിയത് പുന:സ്ഥാപിക്കണമെന്ന് എം എല്‍ എ ആവശ്യപ്പെട്ടു.