ഉന്നതവിജയികളുടെ രക്ഷിതാക്കളേയും അനുമോദിക്കണം-അള്ളാംകുളം മഹമ്മൂദ്.
തളിപ്പറമ്പ്: ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികളെ മാത്രമല്ല, അവരെ അതിന് പ്രാപ്തരാക്കിയെടുക്കുന്ന രക്ഷിതാക്കളേയും അനുമോദിക്കേണ്ടതുണ്ടെന്ന് മുന്‍ നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ്.

കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി ആന്റ് റീഡിങ്ങ് റൂമിന്റെ സ്‌നേഹാദരം പരിപാടി മൈത്രിനഗര്‍ യോഗാ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയും അള്ളാംകുളം വാര്‍ഡ് കൗണ്‍സിലറുമായ എം.കെ.ഷബിത മുഖ്യാതിഥിയായിരുന്നു.
കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി പ്രസിഡന്റ് കെ.പി.എം.റിയാസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
ഈ വര്‍ഷം എസ്.എസ്.എല്‍.സിപ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ-പ്ലസ് കരസ്ഥമാക്കിയ വായനശാല പരിധിയിലെ വിദ്യാര്‍ത്ഥികളെയും
അവനോവിലോന എന്ന സിനിമക്ക് ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക പുരസ്‌ക്കാരം നേടിയ സംവിധായകന്‍ ഷെറി ഗോവിന്ദനേയും
12 വര്‍ഷമായി സ്വന്തം വീടിന് മുന്നിലെ റോഡും പരിസരവും ശുചീകരിക്കുന്നത് ജീവിതവ്രതമാക്കിയ കെ.പി.മുഹമ്മദ് ഹനീഫയേയും ആദരിച്ചു.
കള്‍ച്ചറല്‍ സെന്റര്‍ സെക്രട്ടറി സി.രാഹുല്‍ സ്വാഗതവും ജോ.സെക്രട്ടറി സി.ഗോവിന്ദന്‍ നന്ദിയും പറഞ്ഞു.
