സഖാവ് സി.എ.കുര്യന് ഇടുക്കിയിലേക്ക് കുഞ്ഞിമംഗത്തുനിന്നും ഒരു വെങ്കലസ്മൃതി ശില്‍പ്പം-

പരിയാരം: സി.പി.ഐ നേതാവും മുന്‍ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ സി.എ.കുര്യന് കുഞ്ഞിമംഗലം മൂശാരിക്കൊവ്വലില്‍ നിന്നും ഒരു വെങ്കല സ്മാരകം.

മൂശാരിക്കൊവ്വല്‍ വടക്കെ വീട്ടില്‍ രാധാകൃഷ്ണന്‍-ബാബു എന്നീ സഹോദരങ്ങളായ ശില്‍പികളുടെയും ശിഷ്യന്മാരുടെയും കരങ്ങളാലാണ് ഈ സ്മൃതി ശില്പം നിര്‍മ്മിക്കപ്പെട്ടത്.

സി.പി.ഐ.സംസ്ഥാന എക്‌സി.അംഗവും എ.ഐ.ടി.യു.സി.സംസ്ഥാന സെക്രട്ടരിയും സര്‍വ്വോപരി ദേവികുളം എസ്‌റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ നേതാവുമായിരുന്ന സി.എ.കുര്യന്റെ ഓര്‍മ്മക്കായിട്ടാണ് ഇത് നിര്‍മ്മിക്കപ്പെട്ടത്

സ്പ്തംബര്‍ 30 ന് ശില്പം വഹിച്ചുകൊണ്ടുള്ള വാഹന പ്രയാണം സി.പി.ഐ. സംസ്ഥാന സെക്രട്ടരി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

സ്മൃതി ശില്പം നേരില്‍ കണ്ടഎഐടിയുസി സംസ്ഥാന വര്‍ക്കിങ്ങ് കമ്മിറ്റി അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടരിയുമായ പി.ലക്ഷ്മണന്‍ ശില്പികളെ അഭിനന്ദിച്ചു.