നെപ്പോളിയനുമായി ജോര്ജേട്ടന് പിടിയില്‍-
ആലക്കോട്: പത്ത് കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി പൂവം സ്വദേശിയെ എക്സൈസ് പിടികൂടി.

ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.അഹമ്മദും സംഘവും ചേര്‍ന്ന് ആലക്കോട് കരുവഞ്ചാല്‍ ഭാഗങ്ങളില്‍ പെട്രോള്‍ നടത്തിവരവേ കരുവഞ്ചാലില്‍ വെച്ചാണ്
10 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി തളിപ്പറമ്പ് കുറ്റ്യേരി പൂവം മണിയറമുറ്റത്തെ തലയിണ കണ്ടത്തില്‍ അബ്രഹാമിന്റെ മകന് ടി.എ ജോര്‍ജിനെ(61) അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തത്.
സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.മുഹമ്മദ് ഹാരിസ്, സുരേന്ദ്രന്, രാജീവ്, പെന്‍സ്, വനിതാ സി ഇ ഒ ആതിര എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
