ജോര്‍ജ് ഫ്രാന്‍സിസ് അനുസ്മരണം സംഘടിപ്പിച്ചു-
ധര്‍മ്മശാല: കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്ന കെ.ജെ.ജോര്‍ജ് ഫ്രാന്‍സിസ് അനുസ്മരണം സംഘടിപ്പിച്ചു.
കണ്ണൂര്‍ റൂറല്‍ ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും അദ്ദേഹത്തിന്റെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.
കണ്ണൂര്‍ റൂറല്‍ ജില്ലാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ അഡീഷണല്‍ എസ്പി എ.ജെ.ബാബു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കേരള പോലീസ് ഓഫീസര്‍ അസോസിയേഷന്‍ സംസ്ഥാന ജോ.സെക്രട്ടറി രമേശന്‍ വെള്ളോറ അനുസ്മരണ പ്രഭാഷണം നടത്തി.
കേരള പോലീസ് ഓഫീസര്‍ അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി കെ.പി.അനീഷ് അധ്യക്ഷത വഹിച്ചു.
സ്‌പെഷല്‍ ബ്രാഞ്ച് ഡി വൈ എസ്പി വിനോദ് കുമാര്‍, കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹ സമിതി അംഗം ടി.വി.ജയേഷ് എന്നിവര്‍ സംസാരിച്ചു
കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി കെ.പ്രിയേഷ് സ്വാഗതവും ജില്ലാ പ്രസിഡന്റ് എം.കെ.സാഹിദ നന്ദിയും പറഞ്ഞു.
ചടങ്ങില്‍ ട്രാഫിക് പോലീസ് സ്‌റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉള്ള കുടകളുടെ വിതരണവും നടന്നു.