പാലകുളങ്ങരയില്‍ അഖണ്ഡരാമായണ പാരായണം സമാപിച്ചു.

 

തളിപ്പറമ്പ്: പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ കഴിഞ്ഞ ഒരുമാസക്കാലമായി നടന്നുവന്ന രാമായണപാരായണം ഇന്ന് അഖണ്ഡ രാമായണ പാരായണത്തോടെ സമാപിച്ചു.

ഉച്ചക്ക് നടത്തിയ അന്നദാനത്തില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു.

കാലത്ത് 6 മണിക്ക് തുടങ്ങിയ പാരായണം വൈകുന്നേരം 6 മണിക്ക് സമാപിച്ചു.

മുഴുവന്‍ ദിവസങ്ങളിലും പാരായണത്തില്‍ പങ്കെടുത്ത ശാസ്താ പുരാണ പാരായണ സംഘം പ്രസിഡന്റ് പി.മാധവി,

സെക്രട്ടറി പുത്തലത്ത് താരാമണി, വൈസ് പ്രസിഡന്റ് കെ.വി.ലീല, ജോ.സെക്രട്ടറി മൈലാട്ട് ഗൗരി എന്നിവരെ ട്രസ്റ്റി ബോര്‍ഡ് ഉപഹാരം നല്‍കി ആദരിച്ചു.