വാറ്റ്-50 @ കുറ്റിയാട്ടൂര്‍, സൂപ്പിപീടിക.

തളിപ്പറമ്പ്: എക്‌സൈസ് സംഘം 50 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു.

കണ്ണൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷ്‌റഫും

സംഘവും കുറ്റിയാട്ടൂര്‍ സൂപ്പിപീടിക ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഉടമസ്ഥനില്ലാത്ത നിലയില്‍ വാഷ് കണ്ടെത്തിയത്.

സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.വി.വിനേഷ്, കെ.ശരത്ത്, കെ.വിനീഷ്, ഡ്രൈവര്‍ പി.വി.അജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.