തളിപ്പറമ്പ് മല്‍സ്യമാര്‍ക്കറ്റില്‍ സമയക്രമത്തെ ചൊല്ലി തര്‍ക്കം-പോലീസെത്തി പരിഹരിച്ചു.
തളിപ്പറമ്പ്: തളിപ്പറമ്പ് മല്‍സ്യ മാര്‍ക്കറ്റില്‍ കമ്മീഷന് ഏജന്റുമാരും ചെറുകിട മല്‍സ്യ വില്‍പ്പനക്കാരും തമ്മില്‍ സംഘര്‍ഷം,
പോലീസ് ഇടപെട്ട് പ്രശ്നത്തിന് രമ്യമായ പരിഹാരമായി.
ഇന്ന് പുലര്‍ച്ചെ നാലരോടെയാണ് പ്രശ്നത്തിന്റെ തുടക്കം.
പുറമെ നിന്ന് എത്തുന്ന മല്‍സ്യ ലോറികള്‍ നാല് മണിക്ക് മുമ്പായി മല്‍സ്യം മാര്‍ക്കറ്റില്‍ ഇറക്കണമെന്നായിരുന്നു നേരത്തെ മുതല്‍ ഉണ്ടായിരുന്ന കരാര്‍.
ഈ സമയം കഴിഞ്ഞാല്‍ മല്‍സ്യ വാഹനങ്ങളെ മാര്‍ക്കറ്റിനകത്ത് കയറാന്‍ അനുവദിച്ചിരുന്നില്ല.
ട്രോളിങ്ങ് തുടങ്ങിയ ശേഷം ഇത് മൂന്നരവരെയായി ക്രമപ്പെടുത്തിയിരുന്നു. വീണ്ടും സമയം പഴയതുപോലെ 4 മണിയാക്കാനുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സംഘര്‍ഷവും ഉന്തുംതള്ളും നടന്നത്.
വിവരമറിഞ്ഞ് എസ്.ഐ ദിനേശന് കൊതേരിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി.
എസ്.ഐയുടെ സാന്നിധ്യത്തില്‍ എസ്.ടി.യു നേതാക്കളുമായും അസേസിയേഷന് ഭാരവാഹികളുമായും നടത്തിയ ചര്‍ച്ചയില്‍
സമയം 3.45 ആയി നിജപ്പെടുത്താന്‍ തീരുമാനിച്ചതോടെ പ്രശ്നത്തിന് പരിഹാരമായി.