പാലകുളങ്ങരത്തപ്പന്റെ തിരുസന്നിധിയില്‍ ഇനി വിവാഹവും

തളിപ്പറമ്പ്: പാലകുളങ്ങരത്തപ്പന്റെ തിരുസന്നിധിയില്‍ ഇനി വിവാഹവും.

പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രത്തില്‍ ആദ്യമായിട്ടാണ് വിവാഹം നടക്കുന്നതെന്ന് ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ.സി.മണികണ്ഠന്‍നായര്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കൂവോട് സ്വദേശിയായ യുവാവും ഇരിട്ടി സ്വദേശിനിയായ യുവതിയും തമ്മില്‍ വിവാഹിതരായത്.

ഇവിടെവെച്ച് വിവാഹം നടത്തണമെന്ന ആഗ്രഹം ഇരുവരും അറിയിച്ചതിനെ തുടര്‍ന്ന് അടിയന്തിരമായി വിളിച്ചുചേര്‍ത്ത ട്രസ്റ്റി ബോര്‍ഡ് യോഗം തന്ത്രിയുടെ ഉപദേശം തേടാന്‍ തീരുമാനിക്കുകയായിരുന്നു.

തന്ത്രി സമ്മതം അറിയിച്ചതുപ്രകാരമാണ് ക്ഷേത്രത്തില്‍ വിവാഹം നടത്താന്‍ ട്രസറ്റി ബോര്‍ഡ് അനുമതി നല്‍കിയത്.

തുടര്‍ന്നും ക്ഷേത്രസന്നിധിയില്‍ വിവാഹം നടത്താനുള്ള തീരുമാനം ട്രസ്റ്റി ബോര്‍ഡ് അംഗീകരിച്ചു.

വിവാഹം ഇവിടെവെച്ച് നടത്താന്‍ താല്‍പര്യപ്പെടുന്നവര്‍ 9744455500 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് കെ.സി.മണികണ്ഠന്‍നായര്‍ അറിയിച്ചു.