കനത്ത മഴയില്‍ ഇരുനിലവീട് തകര്‍ന്നു വീണു.
തളിപ്പറമ്പ്: കനത്ത മഴയില്‍ വീടും കിണറും തകര്‍ന്നു.
കുപ്പം-ചാലത്തൂര്‍ റോഡില്‍ മുക്കോണെത്ത പി.അനീഷിന്റെ വീടാണ് തകര്‍ന്നത്.
ഓടും മരവും വീണതോടൊപ്പം വീട്ടുമുറ്റത്തെ കിണറും തകര്‍ന്ന നിലയിലാണ്.
ഇന്ന് ഉച്ചയോടെയാണ് സംഭവം.
പഴയ ഇരുനില വീടാണ് കനത്ത മഴയില്‍ തകര്‍ന്ന് നിലംപൊത്തിയത്.
ഉഗ്രശബ്ദത്തോടെയുള്ള വീഴ്ചയില്‍ ഓടും മരവും തള്ളി വീണ് സമീപത്തെ കിണറിന്മേല് പതിക്കുകയായിരുന്നു.
ഇതോടെ കിണറും അപകടാവസ്ഥയിലായിട്ടുണ്ട്.
കഴിഞ്ഞ ദിവസം കനത്ത മഴയില്‍ ഈ ഭാഗത്തെ റോഡിന് സമീപത്തെ മതില് തകര്‍ന്നിരുന്നു.