വ്യാജവാറ്റ് 135 ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു.

ആലക്കോട്: വ്യാജവാറ്റിനെതിരെ ശക്തമായ നടപടികളുമായി ആലക്കോട് എക്‌സൈസ്.

ഓണക്കാല സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ആലക്കോട് എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പ്രകാശന്‍ ആലക്കലിന്റെ നേതൃത്വത്തില്‍ ആലക്കോട് മോറാനി, ഒറ്റത്തെ, കാപ്പിമല

ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഫര്‍ലോംഗരയില്‍ കലുങ്കിന് സമീപം തോട്ടുചാലില്‍ പ്രവര്‍ത്തിച്ചു വന്ന വാറ്റുകേന്ദ്രം നശിപ്പിക്കുകയും ഉടമസ്ഥനില്ലാത്ത നിലയില്‍ കാണപ്പെട്ട 135 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിക്കുകയും ചെയ്തു.

സംഭവത്തില്‍ അബ്കാരി കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. പ്രതിയെക്കുറിച്ച് സൂചനകള്‍ ലഭിച്ചതായി എക്‌സൈസ് അറിയിച്ചു.

വ്യാജവാറ്റിന്റെ ഉത്പാദനവും വിതരണവും തടയുന്നതിനായി മലയോര മേഖലയില്‍ എക്‌സൈസ് റെയിഡുകള്‍ ശക്തമാക്കി വരികയാണ്.

പ്രിവന്റീവ് ഓഫീസര്‍മാരായ പി.ആര്‍.സജീവ്, ടി.കെ.തോമസ്, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) ടി.ആര്‍.രാജേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.മുഹമ്മദ് ഹാരീസ, എം.സുരേന്ദ്രന്‍ എന്നിവരും റെയിഡ് സംഘത്തില്‍ ഉണ്ടായിരുന്നു.