കള്ള്കുടിച്ചാല്‍ വയറ്റില്‍ കിടക്കണം-അല്ലെങ്കില്‍ അകത്താവും-
പരിയാരം: മദ്യപിച്ച് റോഡില്‍ അടിപിടികൂടിയ ആറംഗ സംഘം അറസ്റ്റില്‍.

ഇന്നലെ രാത്രി എട്ടരയോടെ പിലാത്തറ-പാപ്പിനിശേരി കെ.എസ്.ടി.പി.റോഡില്‍ ചുമടുതാങ്ങി ഗോള്‍ഡന്‍ ഗ്രെയിന്‍സ് ഹോട്ടലിന് മുന്നിലായിരുന്നു സംഭവം.
ഇരിണാവ് കണ്ണപുരം സ്വദേശികളായ രാജീവന്‍(62), ജയപ്രകാശന്‍(52), സുമേഷ്(40), പ്രണവ്(23), നജീബ്(44), ശരത്ത്(31) എന്നിവരാണ് റോഡില്‍ അടിപിടികൂടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പരിയാരം എസ്.ഐ രൂപ മധുസൂദനന്റെ നേതൃക്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
