മുക്കാല്‍ കിലോ കഞ്ചാവ്-മനു അറസ്റ്റില്‍.

പെരിങ്ങോം: മുക്കാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍.

വയക്കര എച്ചിലാംപാറയിലെ എം.മനു(41)നെയാണ് പെരിങ്ങോം എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്.

സീനിയര്‍ സി.പി.ഒമാരായ ബാബു, ജിജേഷ്, ഷംസുദീന്‍ എന്നിവരും റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു.

കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേണത്തിലാണ് ഇന്നലെ രാത്രി എട്ടോടെ ഉമ്മറപൊയിലില്‍ വെച്ച് പ്രതി പിടിയിലായത്.