ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ ഒക്ടോബര്‍ ഒന്നിന് ആംബുലന്‍സ് പുറത്തിറക്കും-രാജ്‌മോഹന്‍ ഉണ്ണിത്താന്‍എം.പി. ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പ്: ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍, കെ.പി.എസ്.ടി.എ തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ കമ്മറ്റിയും ചേര്‍ന്ന് സംയുക്തമായി പുറത്തിറക്കുന്ന ആംബുലന്‍സ് ഒക്ടോബര്‍ ഒന്നിന് വൈകുന്നേരം മൂന്ന് മണിക്ക് ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും.

ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ പ്രസിഡന്റ് കെ.വി.ടി.മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിക്കും. അഡ്വ.സജീവ് ജോസഫ് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും.

കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രമേശന്‍, ജില്ലാ പ്രസിഡന്റ് യു.കെ.ബാലചന്ദ്രന്‍, സെക്രട്ടറി വി.മണികണ്ഠന്‍, ജയ്ഹിന്ദ് കോ-ഓര്‍ഡിനേറ്റര്‍ കെ.വി.മഹേഷ്, സി.വി.സോമനാഥന്‍ മാസ്റ്റര്‍, എന്നിവര്‍ പ്രസംഗിക്കും. വി.ബി.കുബേരന്‍ നമ്പൂതിരി സ്വാഗതവും മാവില പത്മനാഭന്‍ നന്ദിയും പറയും.

ജീവകാരുണ്യരംഗത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ സാധാരണക്കാരായ രോഗികള്‍ക്കും കൊറോണ മൂലം

കഷ്ടപ്പെടുന്നവര്‍ക്കും സൗജന്യനിരക്കില്‍ സേവനം നല്‍കണമെന്ന ഉദ്ദേശത്തോടെയാണ് ആംബുലന്‍സ് പുറത്തിറക്കുന്നതെന്ന് ഭാരവാഹികളായ കെ.വി.ടി.മുഹമ്മദ്കുഞ്ഞി, കെ.വി.മഹേഷ്, സി.വി.സോമനാഥന്‍, മാവില പത്മനാഭന്‍ എന്നിവര്‍ അറിയിച്ചു.