വിദ്യാധരയുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും.

പരിയാരം: പട്ടുവം കൂത്താട്ട് ഷോക്കേറ്റു മരിച്ച ഡി.വിദ്യാധരയുടെ(33) മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

ദക്ഷിണ കാനറ ജില്ലയിലെ ബണ്ട്‌വാള്‍ താലൂക്കിലെ മാര്‍ത്താജെ ഹൗസില്‍ ധനഞ്ജയമൂല്യയുടെ മകനാണ് വിദ്യാധര.

ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് പട്ടുവത്തെ കൂത്താട്ട് ചെമ്മീന്‍കണ്ടിയില്‍ കേടായ മോട്ടോര്‍ നന്നാക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാധരക്ക് ഷോക്കേറ്റത്.

ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.