കെ.പി.സി.സി അംഗം രജനി രമാനന്ദിനെ അനുമോദിച്ചു-
തളിപ്പറമ്പ്: കാക്കാഞ്ചാല്‍ സുപ്രഭ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദിനെ അനുമോദിച്ചു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ കേരളത്തില്‍ സ്ഥിരാഗംമായി പങ്കെടുക്കുകയും, പുതിയ കെപിസിസി മെമ്പറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത രജനി രമാനന്ദിനെ അനുമോദിക്കാന്‍ ചേര്‍ന്ന ചടങ്ങ് ഡിസിസി ജനറല്‍ സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡന്റ് കെ.എന്‍ അഷ്‌റഫ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സി.സി.ശ്രീധരന്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ സി.വി.സോമനാഥന്‍ മാസ്റ്റര്‍, സി.വി.ഉണ്ണി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വി. രാഹുല്‍,
യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സി.കെ.സായൂജ്, സി.ചിത്രനാഥന്‍, സി.പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി കെ.രവീന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും, ദീപ രഞ്ജിത്ത് നന്ദിയും പറഞ്ഞു.
