അരിപ്പാമ്പ്രയിലെ മോഷ്ടാവ് കാമറവലയില്‍ കുടുങ്ങി—പോലീസ് കസ്റ്റഡിയിലെന്ന് സൂചന-

 

പരിയാരം: അരിപ്പാമ്പ്രയിലെ സ്ഥിരം മോഷ്ടാവ് ഒടുവില്‍ സി.സി.ടി.വി.കാമറയില്‍ കുടുങ്ങി.

പ്രതി ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിലായതായും നേരിയ സൂചനയുണ്ട്.

കുറച്ചുമാസങ്ങളായി നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയ കള്ളന്‍ ഇന്നലെ രാത്രി 10.45 മണിയോടെയാണ് സംഭവം.

വാഹനങ്ങളില്‍ നിന്നുള്ള പെട്രോള്‍, വീടുകളില്‍ നിന്ന് സ്വര്‍ണം മോഷണമുള്‍പ്പെടെ നടന്ന അരിപ്പാമ്പ്രയില്‍ നാട്ടുകാര്‍ മോഷണവിവരം പോലീസിനെ അറിയിച്ചിരുന്നുവെങ്കിലും കാര്യമായ അന്വേഷണം നടത്താനോ മോഷ്ടാവിനെ പിടികൂടാനോ സാധിച്ചില്ല.

ഇന്നലെ മോഷ്ടാവ് എത്തിയ വീട്ടില്‍ ഇതിന് മുമ്പും കവര്‍ച്ചാശ്രമം നടന്നതിനാല്‍ വീട്ടുകാര്‍ സി.സി.ടി.വി. കാമറ ഘടിപ്പിച്ചിരുന്നു.

മോഷണ ശ്രമത്തിനിടയില്‍ കാമറ കണ്ട ഉടനെയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. പരിയാരം പോലീസ് രാവിലെ തന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.