കായികമേള-സമാപനദിവസം ആറ് മീറ്റ് റെക്കാര്‍ഡുകള്‍-

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ കായിക മേള ശനിയാഴ്ച സമാപിച്ചപ്പോള്‍ അവസാന ദിവസം പിറന്നത് ആറ് മീറ്റ് റെക്കോര്‍ഡുകള്‍.

സീനിയര്‍ ആണ്‍ 110 മീ ഹഡില്‍സില്‍ 2015ല്‍ സൃഷ്ടിച്ച റെക്കോര്‍ഡ് ആണ് മണിക്കടവ് സെന്റ് തോമസിലെ ജോണ്‍സ് ടോമി ഭേദിച്ചത്.

15.85 സെക്കന്റില്‍ ഫിനിഷ് ചെയ്തപോള്‍ കൊളക്കാട് സെന്റ് തോമസിലെ അമല്‍ തോമസിന്റെ ( 16.03 സെക്കന്റാണ് ജോണ്‍സ് തിരുത്തിയത്.

ജൂനിയര്‍ ആണ്‍ വിഭാഗം ഹൈജംപില്‍ ജി.എച്ച്.എസ്.എസ്. കോഴിച്ചാലിലെ അമല്‍ അഗസ്റ്റിന്‍ പുതിയ ഉയരം കണ്ടെത്തി.

2019 ല്‍ പൈസക്കരി ദേവമാതയിലെ മെല്‍ബിന്‍ ഷാ ബിയുടെ 1.68 മീറ്റര്‍ ഭേദിച്ച് 1.72 മീറ്റര്‍ ഉയരം ചാടിയാണ് റെക്കോര്‍ഡ് ഭേദിച്ചത്.

സബ് ജൂനിയര്‍ പെണ്‍ക്കുട്ടികളുടെ ഹൈജംപില്‍ കണ്ണൂര്‍ ജി.വി. എച്ച്. എ സി ലെ വി.ബി. അഭിരാമിയാണ് 1.31 മീറ്റര്‍ ചാടി പുതിയ റെക്കോര്‍ഡിട്ടത്.

2011 ല്‍ പയ്യന്നൂര്‍ ഉപജില്ലയിലെ കെ.എം. ശാലിനിയുടെ 1.30 മീറ്ററാണ് തകര്‍ത്തത്.

സബ് ജൂനിയര്‍ പെണ്‍ക്കുട്ടികളുടെ ഷോട്ട് പുട്ടിലും പഴയ റെക്കോര്‍ഡ് തകര്‍ന്നു. ഗവ. ഹൈസ്‌ക്കൂള്‍ പെരിന്‍ കരിയിലെ കെ.ആര്‍. അഖില 8.51 മീറ്റര്‍ ദൂരം എറിഞ്ഞാണ് പത്ത് വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്തത്.

2012 ല്‍ കണ്ണൂര്‍ ജി.വി. എച്ച്. എ സി ലെ വി.വി. അര്‍ഷാനയുടെ 7.70 മീറ്ററാണ് ഇപ്പോള്‍ തിരുത്തിയത്.

സബ് ജൂനിയര്‍ പെണ്‍ക്കുട്ടികളുടെ 200 മീ ഓട്ടത്തില്‍ സായി തലശ്ശേരിയുടെ ശ്രീ നന്ദ പുതിയ മീറ്റ് റെക്കോര്‍ഡിട്ടു.

28.37 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്.2011 ല്‍ ഇരിക്കൂര്‍ മാരി ക്യൂന്‍ സ്‌ക്കൂളിലെ ഷിഗ്‌ന ജോസിന്റെ 28.58 സെക്കന്റാണ് മറികടന്നത്.

സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും പുതിയ മീറ്റ് റെക്കോര്‍ഡ് പിറന്നു. മാത്തില്‍ ഹയര്‍ സെക്കന്‍ഡറിയിലെ എന്‍.വി. അജലാണ് 23.66 സെക്കന്റില്‍ ഓടിയെത്തി പുതിയ റെക്കോര്‍ഡിട്ടത്.