ഏയ് ഞാന്‍ ബാങ്ങൂല്ല-പഞ്ചായത്ത് പ്രസിഡന്റ്-ചരിത്രം സൃഷ്ടിച്ച സാജിദ ടീച്ചറുടെ പ്രവൃത്തിയില്‍ പഞ്ചായത്തിന് കലിപ്പ്.
പരിയാരം: തലോറ അംഗനവാടിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ ദാനമായി നല്‍കിയ ഭൂമിയുടെ ആധാരം കൈപ്പറ്റാന്‍ വിസമ്മതിച്ച പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയില്‍ യുഡിഎഫ് മെമ്പര്‍മാര്‍ പ്രതിഷേധിച്ചു. .

സര്‍ക്കാര്‍ സംവിധാനത്തില്‍ സ്വന്തം കെട്ടിടമില്ലാതെ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവന്ന പരിയാരം ഗ്രാമപഞ്ചായത്ത് തലോറ വാര്‍ഡ് പുഷ്പഗിരിയിലെ 103-ാം നമ്പര്‍ അംഗന്‍വാടിക്കാണ് കെട്ടിടം
നിര്‍മ്മിക്കുന്നതിന് ആവശ്യമായ ലക്ഷങ്ങള്‍ വിലവരുന്ന 5 സെന്റ് സ്ഥലം നവരംഗ് മഹിളാസമാജം പ്രവര്‍ത്തകര്‍ സൗജന്യമായി കൈമാറിയത്.
ഇവരുടെ പേരില്‍ ഉണ്ടായിരുന്ന ഭൂമിയിലെ പഞ്ചായത്ത് നമ്പര്‍ ലഭിക്കാത്ത കെട്ടിടത്തിലാണ് നിലവില്‍ അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്.
വാര്‍ഡ് മെമ്പര്‍ പി.സാജിദയുടെ ഇടപെടലിന്റെ ഭാഗമായി കഴിഞ്ഞദിവസം പരിയാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ സ്ഥലം പ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്തതിന്റെ രേഖ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്, സെക്രട്ടറി മുമ്പാകെ സമര്‍പ്പിക്കാന്‍ യുഡിഎഫ് മെമ്പര്‍മാരായ പി.വി.അബ്ദുള്‍ ഷുക്കൂര്‍, പി.വി.സജീവന്‍, കെ.പി.സല്‍മത്ത് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ വാര്‍ഡ് അംഗം പി.സാജിത ടീച്ചര്‍ ഇന്ന് രാവിലെ എത്തിയത്.
വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന അങ്കണവാടിക്ക് സ്വന്തമായി ഭൂമി കണ്ടെത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച വാര്‍ഡ് മെമ്പറെയും മഹിളാ സമാജം പ്രവര്‍ത്തകരെയും ചടങ്ങില്‍ നാട്ടുകാര്‍ ആദരിച്ചിരുന്നു.
വര്‍ഷങ്ങളായി സി പി എം മെമ്പര്‍മാര്‍ പ്രതിനിധികരിച്ച വാര്‍ഡില്‍ യു ഡി എഫ് മെമ്പര്‍ നടത്തിയ ജനകീയ പ്രവര്‍ത്തനം അംഗികരിക്കാതെ പിഞ്ചു കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍
പോലും രാഷ്ട്രീയം കളിക്കുന്ന പ്രസിഡന്റിന്റെ നടപടിയില്‍ യു ഡി എഫ് പരിയാരം ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍ പ്രതിഷേധിച്ചു. സംഭവം വിവാദവും ഒച്ചപ്പാടുമായതോടെ പഞ്ചായത്ത് സെക്രട്ടറി രേഖകള്‍ കൈപ്പറ്റി.
