സിനിമ ഇനി പൊളിക്കും-ആലിങ്കീലില്‍ അറ്റ്‌മോസ് ആകുന്നു. അഡ്വാന്‍സ് റിസര്‍വേഷനും വരും.
തളിപ്പറമ്പ്: ആലിങ്കീലില്‍ അറ്റ്‌മോസ് വരുന്നു, കാഴ്ച്ച ഇനി കെങ്കേമമാകും.

തളിപ്പറമ്പിലെ സിനിമാ ആസ്വാദകരുടെ ഏറെ നാളത്തെ ആഗ്രഹങ്ങള്‍ക്ക് ചിറകുമുളപ്പിച്ചുകൊണ്ടാണ് 36 ചാനലുകളില്‍ ശബ്ദപ്രപഞ്ചം തീര്‍ക്കുന്ന അറ്റ്‌മോസ് സംവിധാനം ആലിങ്കീല്‍ തിയേറ്ററില്‍ ഏര്‍പ്പെടുത്തുന്നത്.
16 ചാനവുകളാണ് ആലിങ്കീല്‍ പാരഡൈസില്‍ ഉണ്ടാകുക. ഇതോടൊപ്പം ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനവും ആലിങ്കീല്‍ തിയേറ്ററില്‍ നിലവില്‍വരും.
1981 ഏപ്രിലില്‍ തളിപ്പറമ്പ് ഹൈവേക്ക് സമീപം പ്രവര്‍ത്തിച്ച് തുടങ്ങിയ ആലിങ്കീല്‍ ബാല്‍ക്കണി ഇരിപ്പിടങ്ങളുള്ള തളിപ്പറമ്പിലെ ആദ്യത്തെ തിയേറ്ററാണ്.
ഇപ്പോള്‍ എയര്‍കണ്ടീഷന്‍ ചെയ്ത രണ്ട് തിയേറ്ററുകളുള്ള കോംപ്ലക്‌സായി മാറിയ ആലിങ്കീലില്‍ ഏകദേശം 65 ലക്ഷം രൂപയോളം ചെലവഴിച്ചാണ് ആധുനിക സംവിധാനങ്ങല്‍ ഏര്‍പ്പെടുത്തുന്നത്.
ജില്ലയില്‍ തന്നെ 36 ചാനല്‍ അറ്റ്‌മോസ് സംവിധാനമുള്ള ഏക തിയേറ്ററായിരിക്കും ഇതെന്നാണ് വിവരം.
ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവ് ഉണ്ടാവില്ലെന്നാണ് സൂചന. അടുത്ത മാസം മധ്യത്തോടെ ഈ സംവിധാനങ്ങള്‍ നിലവില്‍വരും.
