തലോറ അംഗനവാടി-ഇരുട്ടില്‍ തപ്പുന്ന പഞ്ചായത്ത് പ്രസിഡന്റിനെ ഓര്‍ത്ത് ദു:ഖിക്കുന്നു- -പി.സാജിദ ടീച്ചര്‍.
പരിയാരം: ജാള്യതമാറ്റാന്‍ വ്യാജപ്രചാരണം നടത്തുന്ന പഞ്ചായത്ത് പ്രസിഡന്റിനെ ഓര്‍ത്ത് ദു:ഖിക്കുന്നതായി പി.സാജിദ ടീ്ച്ചര്‍.
വര്‍ഷങ്ങളായി സിപിഎം പ്രമുഖര്‍ പ്രതിനിധാനം ചെയ്ത തലോറ വാര്‍ഡില്‍ കഴിഞ്ഞ 17 വര്‍ഷമായി വെളിച്ചവും വെള്ളവും ഇല്ലാതെ
പ്രവര്‍ത്തിക്കുന്ന പുഷ്പഗിരി അംഗനവാടിക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കുക എന്ന നാട്ടുകാരുടെ ചിലകാലഅഭിലാഷം
നടപ്പിലാക്കാന്‍ വാര്‍ഡ് മെമ്പര്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനത്തെ കക്ഷിരാഷ്ട്രീയ ഭേദമന്യ ജനങ്ങള്‍ അംഗീകരിച്ചതിന്റെ ജാള്യത മറക്കാനാണ് പ്രസിഡന്റ് വ്യാജ പ്രചാരണം നടത്തുന്നത്.
സിപിഎമ്മിന്റെ ഒത്താശയോടെ വ്യജ പ്രചാരണം നടത്തുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ അവസ്ഥ ഓര്‍ത്ത്
ദുഃഖിക്കുകയാണെന്ന് പരിയാരം ഗ്രാമപഞ്ചായത്ത് തലോറ വാര്‍ഡ് മെമ്പര്‍ പി.സാജിത ടീച്ചര്‍ പ്രസ്താവനയില്‍ പറയുന്നു.