കരാട്ടെ ഷാജു ലോക കരാട്ടെ സെമിനാറിലേക്ക്-ഡിസംബര്‍ 14 മുതല്‍ 18 വരെ സിംഗപ്പുരില്‍ നടത്തുന്ന വേള്‍ഡ് കരാട്ടെ സെമിനാറില്‍ പങ്കെടുക്കും.

ചിറ്റാരിക്കാല്‍: വേള്‍ഡ് ഷിട്ടോ റിയൂ കരാട്ടെ ഫെഡറഷന്‍ ഡിസംബര്‍ 14 മുതല്‍ 18 വരെ സിംഗപ്പുരില്‍ നടത്തുന്ന വേള്‍ഡ് കരാട്ടെ സെമിനാറില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് ഷാജു മാധവന്‍ പങ്കെടുക്കും.

എല്ലാ ലോക രാജ്യങ്ങളുടെയും തിരഞ്ഞെടുക്കുന്ന പ്രതിനിധികളായി 500 പേരാണ് സെമിനാറില്‍ പങ്കെടുക്കുന്നത്.

ഇന്ത്യന്‍ ടീമില്‍ ഇരുപതു പേരാണ് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്ന് പങ്കെടുക്കുന്നത്.

ചിറ്റാരിക്കാല്‍ നല്ലോമ്പുഴ സ്വദേശിയായ ഷാജു മാധവന്‍ കാസറഗോഡ് KSEB നെല്ലിക്കുന്ന് ഓഫീസിലെ ജീവനക്കാരനാണ്.

സെയ്‌ഡോ കാന്‍ ഷിട്ടോ റിയൂ കരാട്ടെയുടെ ഏഷ്യന്‍ ചീഫും ഏഷ്യന്‍ ജഡ്ജും കാസറഗോഡ് ജില്ല കരാട്ടെ അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയുമാണ്.

ഭാര്യ സിന്ധു ഷാജു, മകന്‍ സൂരജ് കെ ഷാജു, മകള്‍ സ്മൃതി കെ ഷാജു എന്നിവരും കരാട്ടെ പരിശീലകരാണ് കരാട്ടെ കുടുംബത്തിന് ലഭിച്ച ഈ അംഗീകാരത്തില്‍ ഏറെ ആഹ്ലാദത്തിലാണിവര്‍.

ജില്ലയില്‍ നിന്നും ആദ്യമായാണ് ഒരാള്‍ക്ക് ഈ സംഗീകാരം ലഭിക്കുന്നത്.

കരാട്ടെ രംഗത്തു കഴിഞ്ഞ 35 വര്‍ഷങ്ങളായി ഇതിനോടകം നിരവധി നേട്ടങ്ങളാണ് ഈ കരാട്ടെ കുടുംബം കൈവരിച്ചിട്ടുള്ളത്.