പത്ത്‌ലക്ഷത്തിന്റെ എം.ഡി.എം.എ വേട്ട- രണ്ടുപേര്‍ അറസ്റ്റില്‍-കണ്ണൂര്‍ റൂറല്‍ ജില്ലയിലെ പോലീസിന്റെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട

കൂട്ടുപുഴ: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ട, രണ്ടുപേര്‍ അറസ്റ്റിലായി.

കണ്ണൂര്‍ റൂറല്‍ ജില്ലയിലെ ഇരിട്ടി കൂട്ടുപുഴ പാലത്തിനു സമീപത്തു വച്ച് നടത്തിയ വാഹന പരിശോധനയിലാണ ഇന്ന് പുലര്‍ച്ചെ വിപണിയില്‍ 10 ലക്ഷം രൂപ വിലവരുന്ന 300 ഗ്രാം എം.ഡി.എം.എ പിടികൂടിയത്.

ഉളിയില്‍ കുന്നിന്‍ കീഴില്‍ സഹാഗറില്‍ എസ്.എം.ജസീര്‍(42), നരയന്‍പാറ പി.കെ.ഹൗസില്‍ പി.കെ.ഷമീര്‍ (39) എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ ജില്ലയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും(DANSAF), ഇരിട്ടി പോലീസും ചേര്‍ന്ന് സംയുക്തമായി പിടികൂടിയത്.

ഇവര്‍ ബാംഗ്ലൂരില്‍ നിന്നും മാരകമയക്കുമരുന്നായ MDMA വാങ്ങി അത് കണ്ണൂരിലേക്കും പരിസരപ്രദേശങ്ങളിലേക്കും വില്‍പ്പനക്കായി കൊണ്ടുവരവേ ആണ് പോലീസ് പിടിയിലായത്.

മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച KL 58 -T- 1234 Hyundayi Creta കാറും പോലീസ് പിടിച്ചെടുത്തു.

കണ്ണൂര്‍ ജില്ലയിലെ MDMA യുടെ മൊത്തവിതരണക്കാരില്‍ പ്രധാനിയാണ് പോലീസ് പിടിയിലായ ജാസിര്‍.

ഇവര്‍ രണ്ടു പേരും ചേര്‍ന്ന് ബാംഗ്ലൂരിലുള്ള നൈജീരിയക്കാരില്‍ നിന്നും MDMA നേരിട്ട് വാങ്ങി ജില്ലയില്‍ വിതരണം ചെയ്തു വരികയായിരുന്നു.

ഈ വിവരം DANSAF ടീം മനസിലാക്കുകയും ഒരുമാസത്തോളം ഇവരെ നിരീക്ഷിച്ചു വരികയുമായിരുന്നു.

ലഹരിവിരുദ്ധ പ്രചാരണത്തോടൊപ്പം മയക്കുമരുന്ന് റാക്കറ്റിനെ ഒതുക്കാന്‍ കണ്ണൂര്‍ റൂറല്‍ പോലീസ് സേന മേധാവിയുടെ നേതൃത്വത്തില്‍ DANSAF ടീമിന്റെ പ്രവര്‍ത്തനം ശക്തമാക്കി വരികയാണ്.