സേവാഭാരതി തളിപ്പറമ്പിലെ എല്ലാവരും ആശ്രയിക്കുന്ന സേവനകേന്ദ്രമാകും-അഡ്വ.വി.എം.ബി നമ്പീശന്‍-

തളിപ്പറമ്പ്: തളിപ്പറമ്പ് മുനിസിപ്പല്‍ ഏരിയയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ആശ്രയിക്കുന്ന സേവാകേന്ദ്രമായി സേവാഭാരതി ഓഫീസ് മാറുമെന്ന് ആര്‍.എസ്.എസ്. മുന്‍ താലൂക്ക് സംഘചാലക് അഡ്വ.വി.എം ബാലകൃഷ്ണന്‍ നമ്പീശന്‍.

തളിപ്പറമ്പ് യൂനിറ്റ് ഓഫിസ് ഉദ്ഘാടനം ഡ്രീം പാലസ് ഓഡിറ്റോറിയത്തിന് സമീപം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് അഡ്വ.എം പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു.

ആര്‍.എസ്.എസ് തളിപ്പറമ്പ് ഖണ്ഡ് സംഘചാലക് പി.പി.ശശിധരന്‍, തളിപ്പറമ്പ് മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പി.വി.സുരേഷ്, കെ.വത്സരാജ്, കെ.സുജാത എന്നിവര്‍ പ്രസംഗിച്ചു.

സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് കെ.രാമകൃഷ്ണന്‍ സേവാസന്ദേശം നല്‍കി.

യൂനിറ്റ് സെക്രട്ടറി വി.വി മോഹനന്‍ സ്വാഗതവും യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.മനോജ് നന്ദിയും പറഞ്ഞു.