പ്രാദേശിക വാര്‍ത്തകള്‍ നാടിന്റെ വികസനത്തിന് വഴികാട്ടി: മന്ത്രി റോഷി അഗസ്റ്റിന്‍
കൂത്താട്ടുകുളം: പ്രാദേശിക വാര്‍ത്തകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗ് നാടിന്റെ വികസനത്തിന് വലിയ സംഭാവനയാണ് നല്‍കിയിട്ടുള്ളതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
അതിനാല്‍ എന്നത്തേക്കാളും പ്രാധാന്യം പ്രാദേശിക റിപ്പോര്‍ട്ടിംഗിന് ഉണ്ടെന്നും കൃത്യതയോടെയുള്ള വീക്ഷണത്തിലൂടെ വേണം മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ കണ്‍വെന്‍ഷന്‍ കൂത്താട്ടുകുളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റ് വിവിധ മേഖലകളേക്കാള്‍ ബുദ്ധിമുട്ടുള്ള ജോലിയും മാധ്യമപ്രവര്‍ത്തനമാണെന്നും മന്ത്രിപറഞ്ഞു.
കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ നാലാമത് സുനീഷ് കോട്ടപ്പുറം സ്മാരക മാധ്യമ അവാര്‍ഡ് കോലഞ്ചേരി ദീപിക ലേഖകന്‍ സജോ സക്കറിയയ്ക്ക് മന്ത്രി സമര്‍പ്പിച്ചു.
കൂത്താട്ടുകുളം പ്രസ് ക്‌ളെബ്ബ് ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് അവാര്‍ഡ് ശ്രീധരീയം ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.പി.നാരായണന്‍ നമ്പൂതിരി, ഫോര്‍ എവര്‍ ബില്‍ഡേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ പ്രഭു ദാസ് എന്നിവര്‍ക്കും മന്ത്രി റോഷി അഗസ്റ്റിന്‍ നല്‍കി.
കൂത്താട്ടുകുളത്ത് നടന്ന ചടങ്ങില്‍ കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് ബോബന്‍ ബി. കിഴക്കേത്തറ അദ്ധ്യക്ഷനായിരുന്നു.
ചടങ്ങില്‍ കൂത്താട്ടുകുളത്തെ മാധ്യമപ്രവര്‍ത്തകരും വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച് എന്‍.സി. വിജയകുമാര്‍, എം.എ. ഷാജി, എം.എം. ജോര്‍ജ്ജ്, മനുഅടിമാലി എന്നിവരെ ആദരിച്ചു.
ദേശീയ സമിതി അംഗങ്ങള്‍ക്കുള്ള ഉപഹാരം തോമസ് ചാഴികാടന്‍ എം.പി. വിതരണം ചെയ്തു.
അനൂപ് ജേക്കബ്ബ് എം.എല്‍.എ ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ വിജയാ ശിവന്‍, കെജെയു ന്യൂസ് പ്രകാശനം നിര്‍വ്വഹിച്ചു.
കൂത്താട്ടുകുളം പ്രസ് ക്‌ളെബ്ബിലെ അംഗങ്ങള്‍ക്കുള്ള കുട്ടികളുടെ സ്‌കോളര്‍ ഷിപ്പ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വ്വഹിച്ചു.
കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് അനില്‍ ബിശ്വാസ്, ജന. സെക്രട്ടറി കെ.സി. സ്മിജന്‍, ഐ.ജെ.യു ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബാബു തോമസ്,
വൈസ് പ്രസിഡന്റ് എം.എ.ഷാജി, സെക്രട്ടറി ജോഷി അറയ്ക്കല്‍, എറണാകുളം ജില്ലാ സെക്രട്ടറി സുനിഷ് മണ്ണത്തൂര്‍, ട്രഷറര്‍ ശശി പെരുമ്പടപ്പില്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ സണ്ണികുര്യാക്കോസ്,
പ്രതിപക്ഷ നേതാവ് പ്രിന്‍സ് പോള്‍ ജോണ്‍, ആലുവ മീഡിയാ ക്ലബ്ബ് സെക്രട്ടറി എം.ജി.സുബിന്‍ എന്നിവര്‍ സംസാരിച്ചു.