രണ്ടരവയസുകാരിയെ ബലാല്‍സംഗം ചെയ്ത സുനിലിന് മരണംവരെ തടവും. പുറമെ ജീവപര്യന്തവും

തളിപ്പറമ്പ്: രണ്ടരവയസുകാരിയെ ബലാല്‍സംഗം ചെയ്ത
പ്രതിക്ക്‌  മരണംവരെ തടവും. പുറമെ ജീവപര്യന്തവും 10 വര്‍ഷവും.

തടവിന് പുറമെ രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.

പരിയാരം തൊണ്ടന്നൂരെ തേപ്പുപണിക്കാരന്‍ തമ്പിലാന്‍ വീട്ടില്‍ ജേക്കബ്ബിന്റെ മകന്‍ ടി.സുനിലിനെയാണ്(48) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്‌മാന്‍ ശിക്ഷിച്ചത്.

2016 ആഗസ്ത് 12 നായിരുന്നു സംഭവം.

സ്വന്തം വീട്ടില്‍ വെച്ചാണ് രണ്ടരവയസുള്ള കുട്ടിയുടെ യോനിയില്‍ പലതവണ വിരല്‍ കടത്തി ബലാല്‍സംഗം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചത്.

അന്നത്തെ പരിയാരം സബ് ഇന്‍സ്‌പെക്ടര്‍ കെ.എന്‍.മനോജാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

തളിപ്പറമ്പ് സി.ഐയായിരുന്ന കെ.ഇ.പ്രേമചന്ദ്രനാണ് കേസന്വേഷണം നടത്തി പ്രതിയുടെ പേരില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.