അഭിലാഷിന്റെ സംസ്ക്കാരം ഇന്ന് വൈകുന്നേരം-3 ന്.
തളിപ്പറമ്പ്: ലോറിയിടിച്ച് പരിക്കേറ്റ സ്കൂട്ടര്‍ യാത്രികന് കാഞ്ഞിരങ്ങാട് കേളോത്ത് വീട്ടില്‍ അഭിലാഷിന്റെ(39) സംസ്ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് കാഞ്ഞിരങ്ങാട് പൊതുശ്മശാനത്തില്‍ നടക്കും.

14 ന് രാത്രി ഏഴിന് കാഞ്ഞിരങ്ങാട് ഇദ്ദേഹം ജോലിചെയ്യുന്ന മലബാര്‍ വുഡ് ഇന്ഡ്സ്ട്രീസിന് സമീപത്തായിരുന്നു അപകടം.
തളിപ്പറമ്പ് ഭാഗത്തുനിന്നും വരികയായിരുന്ന അഭിലാഷ് തന്റെ കെ.എല്‍-59 ടി 5421 സ്ക്കൂട്ടര്‍ ഇന്‍ഡിക്കേറ്റര്‍ ഓണ്‍ ചെയ്ത് സ്ഥാപനത്തിലേക്ക് കയറവെ കെ.എല്‍.61 എ-9996 ലോറി ഇടിക്കുകയായിരുന്നു.
സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ ഇന്നലെ വൈകുന്നേരമാണ് മരണപ്പെട്ടത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഉച്ചക്ക് 12 മുതല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.
കുമ്പക്കര കൃഷ്ണന്-സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രിയ. മക്കള്‍: ആയുഷ് കൃഷ്ണ, അവാനി കൃഷ്ണ. സഹോദരങ്ങള്‍: സുനിത, സുജയ.
