ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

തളിപ്പറമ്പ്: ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

ഇന്ന് വൈകുന്നേരം ഏവോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.

പൂരാടം നക്ഷത്രത്തില്‍ പൊന്നിന്‍കുടം സമര്‍പ്പിച്ചു.

മകള്‍ പാര്‍ത്ഥിവി സാവന്തും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്ന 12 കാരിയായ പാര്‍ത്ഥിവി നെയ്യമൃത് സമര്‍പ്പിച്ച് തൊഴുതു.

ഗോവ മുഖ്യമന്ത്രിയുടെ ക്ഷേത്രദര്‍ശനത്തോടനുബന്ധിച്ച് പോലീസ് ശക്തമായ സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നു.

റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് ഡി.വൈ.എസ്.പി എം.പി.വിനോദ്, പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍ എന്നിവരും സുരക്ഷക്ക് എത്തിയിരുന്നു.

ദേശീയസമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന കമ്മറ്റി അംഗം എ.പി.ഗംഗാധരന്‍, ജില്ലാ ജന.സെക്രട്ടെറി ബിജു എളക്കുഴി, ജില്ലാ സെക്രട്ടറി അരുണ്‍ കൈതപ്രം, മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങുനി എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

ടി.ടി.കെ.ദേവസ്വം പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരി, എക്‌സിക്യുട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു.

ദേവസ്വത്തിന്റെ ഉപഹാരം ദേവസ്വം പ്രസിഡന്റ് സമ്മാനിച്ചു.

രാത്രി എട്ടോടെ അദ്ദേഹം കോഴിക്കോടേക്ക് പോയി.

ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ളയുടെ പുസ്തക പ്രകാശനം നാളെ കോഴിക്കോട് നടക്കുന്നതില്‍ പങ്കെടുക്കുന്നതിനാണ് ഗോവ മുഖ്യമന്ത്രി കേരളത്തിലെത്തിയത്.